മുള അനുബന്ധ മേഖലയിലെ കരകൗശല കലാകാരന്മാർക്ക് തങ്ങളുടെ ഉത്പ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുന്നതിനും വിപണന സൗകര്യം ഒരുക്കുന്നതിനും വേണ്ടിയാണ് കേരള ബാംബൂ മിഷന്റെ ആഭിമുഖ്യത്തിൽ 22- മത് ബാംബൂ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

കരകൗശല ഉത്പ്പന്നങ്ങൾക്കും ഫർണിച്ചർ ഉത്പ്പന്നങ്ങൾക്കും പ്രത്യേക വിഭാഗമായാണ് പ്രദർശനം (രജിസ്ട്രേഷൻ) അനുവദിച്ചിരിക്കുന്നത്. കേരള ബാംബൂ മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരകൗശല പ്രവർത്തകർക്കും SHGകൾക്കും 22- മത് ബാംബൂ ഫെസ്റ്റിൽ സൗജന്യമായി പങ്കെടുക്കാവുന്നതാണ്. ഫർണിച്ചർ, മെഷിനറി നിർമ്മാതാക്കൾ, സ്വകാര്യ സംരംഭകർ, അസോസിയേഷൻ, കൺസോർഷ്യം, സൊസൈറ്റി, NGO തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സംസ്ഥാന ബാംബു മിഷൻ നിശ്ചയിച്ച രജിസ്‌ട്രേഷൻ തുക അടച്ച് അപേക്ഷിക്കാവുന്നതാണ്.

 

നിർദ്ദേശങ്ങൾ

 

  • പ്രദർശനത്തിന് ആവശ്യമുള്ള ഉത്പ്പന്നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സ്റ്റാളുകൾ ബുക്ക് ചെയ്യാൻ പാടുള്ളൂ.
  • സ്റ്റാളുകൾ അടച്ചിടാനോ, ഇടക്ക് വച്ച് നിർത്തി പോകുവാനോ അനുവദിക്കുന്നതല്ല.
  • സ്റ്റാളുകൾ കൈമാറ്റം ചെയ്യുവാനോ മറ്റുള്ളവരുടെ ഉത്പ്പന്നങ്ങൾ സ്വന്തം സ്റ്റാളിൽ പ്രദർശിപ്പിക്കാനോ പാടില്ല.
  • പ്രദർശന ഉത്പ്പന്നങ്ങൾ സ്റ്റാളിനുള്ളിൽ തന്നെ വയ്‌ക്കേണ്ടതണ്. വഴിയിലോ പൊതുസ്ഥലത്തോ നിരത്തിവയ്ക്കാൻ അനുവദിക്കുന്നതല്ല. കരകൗശല വിഭാഗത്തിൽ അനുവദിക്കപ്പെട്ട സ്റ്റാളുകളിൽ മറ്റ് ഉത്പ്പന്നങ്ങൾ പ്രദർശിപ്പിക്കുവാൻ പാടില്ല.
  • മുളയുമായി ബന്ധപ്പെട്ട ഭക്ഷ്യ ഉത്പ്പന്നങ്ങൾ പ്രദർശനത്തിനു വയ്ക്കുന്നവർ അവയുടെ പൂർണവിവരങ്ങളും ആവശ്യമായ ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കറ്റിന്റെ പകർപ്പും അപേക്ഷയോടൊപ്പം നൽകേണ്ടതാണ്.
  • കേരള ബാംബൂ മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരകൗശല പ്രവർത്തകർക്ക് സ്വന്തം ഉത്പ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനുവേണ്ടി സൗജന്യമായി സ്റ്റാൾ അനുവദിക്കുന്നതാണ്.
  • ഒരാൾക്ക് ഒന്നിലധികം സൗജന്യ സ്റ്റാളുകൾ അനുവദിക്കുന്നതല്ല.
  • ആദ്യാവസാനം രജിസ്റ്റർ ചെയ്ത വ്യക്തി സ്റ്റാളിൽ ഉണ്ടായിരക്കേണ്ടതാണ്.
  • കൂടുതൽ സ്റ്റാൾ ആവശ്യമുണ്ടെങ്കിൽ ഒരു സ്റ്റാളിന് (2Mx2M) ₹ 4,000/- +GST നിരക്കിൽ തുക അടച്ച് അപേക്ഷിക്കേണ്ടതാണ്.
  • ഈ വിഭാഗത്തിൽ രണ്ട് പേർക്ക് ഫെസ്റ്റ് ദിവസങ്ങളിൽ താമസ-ഭക്ഷണ സൗകര്യം നൽകുന്നതാണ്. മറ്റ് യാതൊരുവിധ അലവൻസുകളോ, യാത്രാ ചെലവുകളോ നൽകുന്നതല്ല.

കേരള ബാംബൂ മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ മൊബൈൽ നമ്പർ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം കേരള ബാംബൂ ഫെസ്റ്റ് 2025 ന് രജിസ്റ്റർ ചെയ്യാവുന്നതാണ്.

സൗജന്യ വിഭാഗത്തിൽ ബാംബൂ ഫെസ്റ്റിന് രജിസ്റ്റർ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.


മുള/ചൂരൽ ഫർണിച്ചർ, സൊസൈറ്റി, മുളയരി ഭക്ഷ്യ വിഭവങ്ങൾ, മുള നഴ്സറി, സംരംഭക വിഭാഗം
  • മുളയും അനുബന്ധ ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട സംരംഭകർ, ഫർണിച്ചർ, മെഷിനറി നിർമ്മാതാക്കൾ, കൺസോർഷ്യം, സൊസൈറ്റി, അസോസിയേഷൻ തുടങ്ങിയവർക്ക് ഒരു സ്റ്റാളിന് (2Mx2M) ₹ 4,000/- +GST നിരക്കിൽ തുക അടച്ച് അപേക്ഷിക്കാവുന്നതാണ്.
  • മുൻഗണനാക്രമത്തിൽ ലഭ്യത അനുസരിച്ചാണ് പ്രദർശന സ്റ്റാളുകൾ അനുവദിക്കുന്നത്.
  • ഈ വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് ബാംബൂ മിഷൻ രജിസ്ട്രഷേൻ/കരകൗശല തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിലും സൗജന്യ വിഭാഗത്തിന് നൽകുന്ന മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല.
  • സ്വയം സഹായ സംഘം (SHG), മുളയരി ഭക്ഷ്യ വിഭവങ്ങൾ, മുള നഴ്സറി എന്നിവർക്ക് തുക അടക്കേണ്ടതില്ല.

അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.