വനിത ഉത്സവ് 2025 ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ട് കലൂർ, കൊച്ചി, എറണാകുളം
ജനുവരി 24 മുതൽ എറണാകുളം കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന വനിത ഉൽസവ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി ബാംബൂ മിഷൻ ആർട്ടിസാൻ പോർട്ടലിൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരകൗശല പ്രവർത്തകർക്ക് അപേക്ഷ നൽകാം.
ജനുവരി 24 മുതൽ ഫെബ്രുവരി 2 വരെ 10 പേർക്കും ഫെബ്രുവരി 3 മുതൽ 10 വരെ അടുത്ത 10 പേർക്കും പങ്കെടുക്കാം. 3 x 3 M വലുപ്പത്തിലുള്ള ഒരു സ്റ്റാൾ രണ്ടുപേർക്ക് ആണ് സൗജന്യമായി അനുവദിക്കുന്നത്. രജിസ്റ്റർ ചെയ്ത ആൾ ആദ്യ അവസാനം സ്റ്റാളിൽ നിർബന്ധമായും ഉണ്ടാകണം. ബാംബൂ പ്രോഡക്റ്റ് അല്ലാതെ മറ്റു യാതൊരു പ്രോഡക്റ്റും സ്റ്റാളിൽ വില്പന നടത്തരുത്. TA , DA, ലഗേജ് അലവൻസുകൾ ലഭിക്കുന്നതല്ല.
മേൽപ്പറഞ്ഞ നിബന്ധനകൾ പ്രകാരം പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം..

